Breaking News

കൊടകരയില്‍ ഹാന്‍സ് വേട്ട; കൊളത്തൂര്‍ സ്വദേശി ഹരിദാസന്‍ അറസ്റ്റില്‍

കൊടകര: കൊടകരയില്‍ പല കടകളിലും ഹാന്‍സ് വിതരണം ചെയ്തു വന്നിരുന്നയാളെ കൊടകര പൊലീസ് പിടികൂടി. കൊളത്തൂര്‍ സ്വദേശി തൈവളപ്പില്‍ ഹരിദാസന്‍ (47) എന്നയാളെയാണ് കൊടകര എസ്ഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അബ്കാരി കേസുകള്‍ ഉള്‍പ്പടെ നിരവധി കേസിലുള്‍പ്പെട്ട റൗഡിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ജൂനിയര്‍ എസ്ഐ ആബിദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപേഷ്, അനീഷ്, ലിജോണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കടപ്പാട് : ദേശവാര്‍ത്ത

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!