Breaking News

ബാങ്ക് ശാഖ പൂട്ടിയതിനെതിരെ ധര്‍ണ ഇന്ന് വൈകുന്നേരം

കൊടകര : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനെ എസ്ബിഐയില്‍ ലയിപ്പിച്ചതോടെ ആയിരക്കണക്കിന് ഇടപാടുകാര്‍ ഉണ്ടായിരുന്ന എസ് ബി ടി ശാഖ അടച്ചുപൂട്ടി. കൊടകര ഫ്ളൈഓവര്‍ ജംഗ്ഷനു സമീപം സര്‍വീസ് റോഡ് അരുകിലാണ് എസ്.ബി.ടി ശാഖ പ്രവര്‍ത്തിച്ചിരുന്നത്. ലയനത്തിനുശേഷം എസ്.ബി.ഐ ശാഖയായി ഇത് ഇവിടെ തന്നെ തുടരുമെന്ന പ്രതീക്ഷയിലായിരുന്നു ജനം.

എന്നാല്‍ ഏതാനും ദിവസം മുന്‍പ് ഈ ശാഖയും ഇതിനോടനുബന്ധിച്ചുണ്ടായിരുന്ന എ.ടി.എം കൗണ്ടറും അധികൃതര്‍ പൂട്ടിയത്. കൊടകര ജി.എല്‍.പി സ്‌കൂളിനു സമീപം നേരത്തെ ഉണ്ടായിരുന്ന എസ്.ബി.ഐ ശാഖയിലേക്കാണ് എസ്.ബി.ടി അക്കൗണ്ടുകള്‍ മാറ്റിയിരിക്കുന്നത്.

ഈ ശാഖയില്‍ ഇത്രയധികം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് ഇടപാടുകാരെ വലിക്കുന്നു. ഫ്ളൈഓവര്‍ ജംഗ്ഷനിലെ ശാഖ അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ചു് ഇന്ന് വൈകുന്നേരം ബാങ്കിനു മുന്‍പില്‍ ധര്‍ണ നടത്തും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!