Breaking News

നഴ്സറി കലോത്സവം -കിഡ്‌സ്ഫെസ്റ്റ് 2017-നടത്തി

Apple

കൊടകര : കൊടകര ഗ്രാമപഞ്ചായത്തിലെ 19 അങ്കണ വാടികളിലെയും കൊടകര ഗവ എല്‍ പി സ്‌കൂള്‍ പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് കൊടകര ഗവ എല്‍ പി സ്‌കൂള്‍ നഴ്സറി കലോത്സവം -കിഡ്‌സ്ഫെസ്റ്റ് 2017-നടത്തി .

കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍ ഉത്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് കെ എസ് സുധ അധ്യക്ഷയായി .കൊടകര ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ മുഖ്യപ്രഭാഷണം നടത്തി .

വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ എല്‍ പാപ്പച്ചന്‍ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാരായണി വേലായുധന്‍ ,മിനിദാസന്‍ ,ബി പി ഓ കെ നന്ദകുമാര്‍ .,കെ യു പ്രദീപ് ,പ്രധാനാധ്യാപകന്‍ പി എസ് സുരേന്ദ്രന്‍ മാതൃസംഗമം പ്രസിഡണ്ട് സന്ധ്യ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു .

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.