Breaking News

മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്‌കൂളില്‍ വാര്‍ഷികാഘോഷവും സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ക്ക് സ്വീകരണവും

മറ്റത്തൂര്‍ : ശ്രീകൃഷ്ണ ഹൈ സ്‌കൂളില്‍ വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവജേതാക്കള്‍ക്ക് സ്വീകരണവും യാത്രയയപ്പ് സമ്മേളനവും നടത്തി . സംസ്ഥാന കലോത്സവത്തില്‍ വിവിധ ഇനങ്ങളിലായി നാല്പതോളം വിദ്യാര്‍ത്ഥികളാണ് മത്സരിച്ചത് . യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡണ്ട് സി യു പ്രിയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശസ്ത സിനിമാ താരം നന്ദകിഷോര്‍ മുഖ്യാഥിതിയായിരുന്നു . സുദീര്‍ഘമായ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപിക എം . സി . ലൂസിക്ക് യാത്രയയപ്പ് നല്‍കി .

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി .സി .സുബ്രന്‍ , സ്‌കൂള്‍ മാനേജര്‍ സി കെ ഗോപിനാഥ് , ഹെഡ്മിസ്ട്രസ്സ് എം മഞ്ജുള , ജില്ലാ പഞ്ചയായത്ത് അംഗം സി .ജി .സിനി , ഷീല തിലകന്‍ , സുരേന്ദ്രന്‍ ഞാറ്റുവെട്ടി , സില്‍ജ ശിവരാമന്‍ , ജയ് മോന്‍ ജോസഫ് , പ്രവീണ്‍ എം .കുമാര്‍ , ആശാ തോമസ് , അജിത്ത് കുമാര്‍ എം എ , മായ വി . എച് , അശ്വിന്‍ എ യു തുടങ്ങിയവര്‍ പ്രസംഗിച്ചു . തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!