Breaking News

കൊടകര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിന് പൊന്‍ തൂവല്‍ ;മെമ്പര്‍ ജോയി നെല്ലിശ്ശേരിയുടെ സ്വപ്ന സാഫല്യത്തിന് നക്ഷത്ര തിളക്കം.

കൊടകര : കൊടകര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിന് പൊന്‍ തൂവല്‍ ;മെമ്പര്‍ ജോയി നെല്ലിശ്ശേരിയുടെ സ്വപ്ന സാഫല്യത്തിന് നക്ഷത്ര തിളക്കം. നിശ്ചയദാര്‍ഢ്യവും ഇഛാശക്തിയും ഒത്തൊരുമിച്ചപ്പോള്‍ കൊടകര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍ ജോയി നെല്ലിശ്ശേരിയുടെ സ്വപ്ന സാഫല്യത്തിന് നക്ഷത്ര തിളക്കം.
പഞ്ചായത്തിലെ നൂറു ശതമാനം നികുതി പിരിവ് പൂര്‍ണ്ണമായ വാര്‍ഡ് എന്ന ബഹുമതി ആദ്യം നേടുകയെന്ന മെമ്പറുടെ ആഗ്രഹമാണ് പൂവണിഞ്ഞത്. അതും നിയമ നടപടികള്‍ കൂടാതെ…

പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 520 ഓളം വീടുകള്‍ ഉള്ള വാര്‍ഡില്‍ ആദ്യം നടന്ന ക്യാമ്പില്‍ തന്നെ കൂടുതല്‍ പേരും നികുതി അടച്ചിരുന്നു. തുടര്‍ന്ന് ജോയി മെമ്പര്‍ വീടുകള്‍ തോറും കയറി നികുതി പിരിച്ച് ഓഫീസില്‍ വന്ന് അടച്ച് രശീതി വീട്ടില്‍ കൊണ്ടുപോയി കൊടുക്കുകയായിരുന്നു. രണ്ട് ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ അടച്ചത്.

നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം പ്രസിഡണ്ട് പി.ആര്‍. പ്രസാദന്‍ പ്രഖ്യാപിച്ച പ്രോത്സാഹന വികസന സമ്മാനതുകയായ അഞ്ച് ലക്ഷം രൂപ വാര്‍ഡിലെ തേ ശേരി കനാല്‍ ബണ്ട് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ വിനിയോഗിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

വാര്‍ഡിലെ മുഴുവന്‍ ജനങ്ങളുടേയും അകമഴിഞ്ഞ സഹകരണമാണ് വിജയത്തിന്റെ പിന്നിലെന്ന് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജോയി നെല്ലിശ്ശേരി സൂചിപ്പിച്ചു. ഒമ്പതാം വാര്‍ഡിന് നികുതി സമ്പൂര്‍ണ്ണ മെന്ന പൊന്‍തൂവല്‍ ചാര്‍ത്താന്‍ മെമ്പറോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ക്ലര്‍ക്ക് എന്‍.ബിനോജ് ആണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!