
കൊടകര : എ.ഐ.വൈ.എഫ്. മറ്റത്തൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ കോടാലി സെന്ററില്‍ പ്രകടനവും പൊതുയോഗവും നടത്തി.
മണ്ഡലം കമ്മിറ്റി അംഗം സി.യു. പ്രിയന്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ഉമ്മുക്കുല്‍സു, ജില്ലാകമ്മിറ്റി അംഗം കെ.പി. അജിത്ത്, ശ്രീജിത്ത്, നവിന്‍ തേമാത്ത്, സി.ആര്‍. ദാസന്‍, മൊയ്തു, കെ.പി. വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.