Breaking News

ക്ഷേത്രവാദ്യകലാകാരന്‍ കൊടകര ഉണ്ണിയെ സുവര്‍ണ്ണഹാരം അണിയിച്ച് ആദരിക്കുന്ന സഹസ്രാദരം പരിപാടിയുടെ ആദ്യബ്രോഷര്‍ പ്രകാശനവും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും നടന്നു

കൊടകര: മേളകലാകാരന്‍ കൊടകര ഉണ്ണിയെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ ആയിരത്തിലേറെ വരുന്ന ശിഷ്യര്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന സഹസ്രാദരം 2018ന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും കൊടകരയില്‍ നടന്നു. ബി.ഡി.ദേവസി എം.എല്‍.എ. ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു.

പെരുവനം പ്രകാശന്‍ മാരാര്‍ ഏറ്റുവാങ്ങി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്.സുധ കൂപ്പണ്‍ വിതരണോദ്ഘാടനം നടത്തി. കെ.എസ്.സനില്‍ ആദ്യ കൂപ്പണ്‍ സ്വീകരിച്ചു. ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം എം.ഡി.നാരായണന്‍, കവി രാപ്പാള്‍ സുകുമാരമേനോന്‍, ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം പ്രസിഡന്റ് കാളത്ത് രാജഗോപാല്‍, പട്ടിക ജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്‍ര് ഷാജുമോന്‍ വട്ടേക്കാട്, പൂനിലാര്‍ക്കാവ് ദേവസ്വം പ്രസിഡന്റ് എം.എല്‍.വി.നായര്‍, പുത്തൂക്കാവ് ദേവസ്വം പ്രസിഡന്റ് പി.സുശീല്‍കുമാര്‍, കാവില്‍ എന്‍.എസ്.എസ്.കരയോഗം പ്രസിഡന്റ് ഇ.വി.അരവിന്ദാക്ഷന്‍, എസ്.എന്‍.ട്രസ്റ്റ് പ്രസിഡന്റ് ടി.എ.രാജന്‍ബാബു, മേള കലാ സംഗീത സമിതി പ്രസിഡന്റ് തൃക്കൂര്‍ ഗോപാലകൃഷ്ണന്‍, കൊടകര പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.ജി.അജോ എന്നിവര്‍ സംസാരിച്ചു.

സഹസ്രാദരം ചെയര്‍മാന്‍ പി.എം.നാരായണന്‍ സ്വാഗതവും കൊടകര ഉണ്ണിയുടെ ശിഷ്യനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ ഡി.വി.സുദര്‍ശനന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!