Breaking News

കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈ സ്‌കൂൾ ഇനി ഗാനാബോ റേഡിയോയിലൂടെ  ശബ്ദിക്കും.

കൊടകര :കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈ സ്‌കൂൾ ഇനി ഗാനാബോ റേഡിയോയിലൂടെ ശബ്ദിക്കും. വിദ്യാലയത്തിൽ നടത്തിയ റേഡിയോ ജോക്കി മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട റേഡിയോ ജോക്കികളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എല്ലാ വെള്ളി ആഴ്ചയും പ്രത്യേകം ശബ്ദസംവിധാനമുപയോഗിച്ച് പ്രക്ഷേപണം നടക്കുന്നു. ശബ്ദലേഖനവും എഡിറ്റിങ്ങും മറ്റു പ്രക്ഷേപണച്ചുമതലകളും വിദ്യാര്തഥികൾ വഹിക്കുന്നു.

ചാലക്കുടി എംഎൽ എ ബി. ഡി. ദേവസ്സി യുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചാണ് സ്‌കൂളിലെ ശബ്ദ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. റേഡിയോ പ്രക്ഷേപണം എം. എൽ. എ. ബി. ഡി.ദേവസ്സി ഉദ്‌ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം കെ. ജെ. ഡിക്‌സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രസാദൻ മുഖ്യ പ്രഭാഷണ നടത്തി. പ്രധാനാധ്യാപിക പി. പി. മേരി, മുൻ പ്രധാനാധ്യാപിക കെ. എസ്‌. അജിത, സ്റ്റാഫ് സെക്രട്ടറി പി. ജെ. സുനിമോൾ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ. എൽ. പാപ്പച്ചൻ, പി. ടി. എ. പ്രസിഡന്റ് ബിനു ജി. നായർ തുടങ്ങിയവർ സംസാരിച്ചു.

അധ്യാപകരായ ജോബിൻ എം. തോമാസ്,ബിന്ധ്യ ടി. കെ. സന്ധ്യ പി. യു. എന്നിവർ നേതൃത്വം നൽകുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിക്കാണ് പ്രക്ഷേപണച്ചുമതല. അമൽദേവ് കെ. എസ്. സംകീർത്ത് എന്നിവർ റേഡിയോ അവതാരകർ ആയി. വിദ്യാര്തഥികൾ തന്നെ പ്രഭാഷണവും സിനിമാ ഗാനങ്ങളും അറിയിപ്പുകളും നാടകവും വാർത്തകളും മറ്റും അവതരിപ്പിക്കുന്നത് സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുന്നതിനും മാധ്യമരംഗത്ത് പരിശീലനം നേടുന്നതിനും പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സഹായകമാകുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!