Breaking News

ശുചീകരണോപകരണങ്ങള്‍ക്ക് വന്‍ ഡിമാന്റ്

കൊടകര: പ്രളയതുരിതത്തില്‍നിന്നും കരകയറി ദുരിതാശ്വാസക്യാമ്പുകളിലും തുടര്‍ന്ന് വീടുകളിലുമെത്തിയവര്‍ക്ക് അതിലും വലിയ ദുരിതമായിരുന്നു ശുചീകരണം.കൊടകരയിലെ സ്റ്റേഷനറിക്കടകളില്‍ കഴിഞ്ഞ ഏതാനുംനാളുകളില്‍ ഏറ്റവുമധികം വിറ്റഴിച്ചത് വീട് ക്ലീന്‍ ആക്കാനുള്ള സാമഗ്രികള്‍ ആയിരുന്നു.

ആയിരക്കണക്കിനു വൈപ്പറുകളാണ് കൊടകരയില്‍ വിറ്റഴിച്ചത്. ചാലക്കുടി, മാള, അന്നമനട, കുഴൂര്‍,മേലൂര്‍, അന്നനാട്, കൂടപ്പുഴ എന്നിവിടങ്ങളില്‍നിന്നൊക്കെ ശുചീകരണസാമഗ്രികള്‍ക്കായി ആളുകള്‍ കൊടകരയിലാണ് എത്തിയത്. വൈപ്പറുകളും ഫിനോയിലും വാങ്ങാനുള്ളവരുടെ തിരക്ക് എങ്ങും കാണാമായിരുന്നു.

90 രൂപ മുതല്‍ 145 രൂപവരെയുള്ള വൈപ്പറുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്.എ ന്നാല്‍ ചിലയിടങ്ങളിള്‍ വൈപ്പറിന്റെ സ്റ്റിക്കര്‍ പറിച്ച് വില കൂട്ടി വില്‍പ്പന നടത്തിയവരും ഉണ്ട്. ചാലക്കുടി അപ്പാടെ തകര്‍ന്നതാണ് കൊടകരയില്‍ ഇങ്ങനെ തിരക്കുണ്ടാകാന്‍ കാരണമായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!