Breaking News

പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മാതൃകകളും ആശയങ്ങളുമായി വിദ്യാര്‍ത്ഥികള്‍, സഹൃദയയില്‍ ശാസ്ത്ര മേള സമാപിച്ചു

സഹൃദയയില്‍ നടന്ന ശാസ്ത്ര മേളയില്‍ നിന്ന്

കൊടകര. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ശാസ്ത്ര മേളയിലും ആശയാവതരണത്തിലും പങ്കെടുത്തത് എഴുപതിലേറെ ടീമുകള്‍.നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളെ പരിസ്ഥിതി സംരക്ഷണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള നടത്തിയത്.

മാലിന്യ നിര്‍മാര്‍ജ്ജനം എന്ന വിഷയത്തിലായിരുന്നു ഐഡിയ പ്രസന്റേഷന്‍.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള എഴുപതിലേറെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.രണ്ടാം സമ്മാനം നേടിയ തൃശ്ശൂര്‍ നിര്‍മല മാതാ സെന്‍ട്രല്‍ സ്‌കൂള്‍ പതിനായിരം രൂപ അവാര്‍ഡിനര്‍ഹരായി.

ഐഡിയ പ്രസന്റേഷനില്‍ ഡോണ്‍ബോസ്‌കൊ എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട ഒന്നാം സ്ഥാനം നേടി പതിനായിരം രൂപ അവാര്‍ഡിനര്‍ഹരായി.രണ്ടാം സ്ഥാനം നേടിയ പനങ്ങാട് സ്‌കൂളിന് അയ്യായിരം രൂപ അവാര്‍ഡ് സമ്മാനിച്ചു.തിരഞ്ഞെടുത്ത ആശയങ്ങള്‍ ഉല്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സാങ്കേതിക സഹായങ്ങള്‍ സഹൃദയയിലെ ഐ.ഇ.ഡി.സി.നല്കും.ഇതില്‍ സംരഭക സാധ്യതയുള്ള ആശയങ്ങള്‍ക്ക് സംസ്ഥാന ഇന്‍ഡസ്ടിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍കുബേഷന്‍ സെന്ററിന്റെ സൗകര്യം കോളേജ് നല്കും.

വിജയികള്‍ക്ക് സംസ്ഥാന ഇന്‍ഡസ്ടിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അസി. ജനറല്‍ മാനേജര്‍ വര്‍ഗ്ഗീസ് മാളക്കാരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ ഡോ. നിക്സന്‍ കുരുവിള,ഡോ. വിഷ്ണു രാജന്‍,പ്രൊഫ. ദീപക് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!