
കോടാലി: വെള്ളിക്കുളങ്ങര സര്‍വീസ് സഹകരണ ബാങ്കിന്റെ രണ്ടാം ഘട്ട – കെയര്‍ ഹോം പദ്ധതി പ്രകാരം കടമ്പോട് തെക്കേത്തല ചന്ദ്ര ഭായിയുടെ വീടിന് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി സുബ്രനും കിഴക്കേ കോടാലി കോടിയാത്ത് സൗമിനിയുടെ വീടിന് ബാങ്ക് പ്രസിഡന്റ് പി കെ കൃഷ്ണന്‍കുട്ടിയും തറക്കല്ലിട്ടു.
യഥാക്രമം പി കെ കൃഷ്ണന്‍കുട്ടി, വാര്‍ഡ് അംഗം ഷീബ വര്‍ഗ്ഗീസ് എന്നിവര്‍ അധ്യക്ഷരായി. വാര്‍ഡ് മെമ്പര്‍ പി എസ് അംബുജാക്ഷന്‍, വില്ലേജ് ഓഫീസര്‍ ശ്രീ PD ഷാജു, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ വി രവി, ഹേമലത സുരേഷ്, ഇന്ദിരാദേവി, സുശീല നാരായണന്‍കുട്ടി ബാങ്ക്. മാനേജര്‍ പി സി ഉമേഷ്, സെക്രട്ടറി ശ്രീ’ കെ ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.