കോടാലി: ബൈക്ക് യാത്രക്കിടെ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിലിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ മരിച്ചു. ഇഞ്ചക്കുണ്ട്, വട്ടപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ നാസ്സര്‍ (37)ആണ് വ്യാഴാഴ്ച ഉച്ചയോടെ ആലുവ രാജഗിരി ആശുപത്രിയില്‍ മരിച്ചത്.
ബുധനാഴ്ച രാവിലെ അഞ്ചര മണിയോടെ കോടാലി – വരന്തരപ്പിള്ളി റോഡില്‍ ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫിസിനു സമീപം ആയിരുന്നു അപകടം. ഇവിടെ റോഡിന്റെ ഒരു വശം സംരക്ഷിത വനമാണ് റാബിയ ആണ് ഭാര്യ. മക്കള്‍: മൊഹമ്മദ് അന്‍സില്‍, മൊഹമ്മദ് ഹാഷിം, നിഹാന ജാസ്മിന്‍.