കൊടകര:ആലത്തൂര്‍ പാമ്പാട്ടിക്കുളങ്ങര ദുര്‍ഗാക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് ആഘോഷിക്കും.രാവിലെ നവകം,പഞ്ചഗവ്യം,എഴുന്നള്ളിപ്പ്,പഞ്ചാരിമേളം എന്നിവയുണ്ടാകും. വൈകീട്ട് 3 ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, 5 ന് വിവിധദേശങ്ങളില്‍നിന്നും പൂരം വരവ് ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ്, വൈകീട്ട് ദീപാരാധന, രാത്രി എഴുന്നള്ളിപ്പ്,മേളം എന്നിവയുണ്ടാകും.