വെള്ളികുളങ്ങര : ആനപ്പാന്തം ആദിവാസി കോളനിയിലെ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ വാറ്റുചാരായം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റില്‍. വെള്ളികുളങ്ങര പുതുക്കാടന്‍ വീട്ടില്‍ ദിലീഷ് (42)ആണ് പിടിയിലായത്. വാറ്റുചാരായവുമായി വാഹനത്തില്‍ പോകുന്നതിനിടെ വെള്ളികുളങ്ങര യാക്കോബായ പള്ളിയുടെ മുന്‍വശത്തെ റോഡില്‍ വെച്ചാണ് വെള്ളികുളങ്ങരസി.ഐ.എം.കെ.മുരളി യുടെ നിര്‍ദ്ദേശപ്രകാരം വെള്ളികുളങ്ങര എസ്.ഐ.അബ്ബാസ് കെ അറസ്റ്റ് ചെയ്തത്.
കുറച്ച്കാലമായി ആനപ്പാന്തം ആദിവാസി കോളനിയിലേക്കും ശാസ്താപൂവം മലയര്‍കോളനിയിലേക്കും നാടന്‍ ചാരായം ഒഴുകുന്നുവെന്ന് പരാതി ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ വെള്ളികുളങ്ങര പോലീസ് നീരിക്ഷിച്ച് വരുകയായിരുന്നു .അന്വോഷണ സംഘത്തില്‍ വെള്ളികുളങ്ങര എസ്.ഐ.അജികുമാര്‍ പോലീസുകാരനായ സതീശന്‍, ഹോം ഗാര്‍ഡ് ഷാജി എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിയെ 14 റിമാന്റ് ചെയ്തു