കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട്  അന്തരിച്ചു

കൊടകര: പ്രമുഖജ്യോത്സ്യനും വേദപണ്ഡിതനുമായ  കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട്(67) അന്തരിച്ചു. കോവിഡ്  ബാധിച്ച്് കറുകുറ്റി അഡ്ലക്സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 112 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി പകഴിയം സമ്പ്രദായത്തില്‍ നടത്തിയ അതിരാത്രമഹായാഗം മറ്റത്തൂര്‍കുന്ന് കൈമുക്ക് മനയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നത്.

വേദം ,സംസ്‌ക്ൃതം,ജ്യോതിഷം,എന്നീ മേഖലകളില്‍ അഗാധാപണ്ഡിത്യമുണ്ടായിരുന്നു. ലോകപ്രസിദ്ധ ജ്യോത്സ്യനായിരുന്ന കൈമുക്ക്് മനക്കല്‍ നാരായണ്‍ നമ്പൂതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകനായി 1954 ജനുവരി 11 നാണ് അക്കിത്തിരിപ്പാട് ജനിച്ചത്. ഭാര്യ :  ആര്യപത്തനാടി. മക്കള്‍ ; അപര്‍ണ,സുവര്‍ണ,അരുണ,ഹരിണന്‍. മരുമക്കള്‍ : ഹരി,ഉണ്ണി,പ്രസാദ്,സുവര്‍ണിനി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!