വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ ഇത്തുപ്പാടത്ത് മുഖംമൂടി ധരിച്ചെത്തിയ സംഘം ദമ്പതികളെ മര്‍ദിച്ച് സ്വര്‍ണം കവര്‍ന്നശേഷം ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ കൂടി വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ ഊരമന മഞ്ഞപ്പിള്ളിക്കാട്ടില്‍ വീട് അനില്‍വാവ എന്ന അനില്‍(41) ആണ് പിടിയിലായത്.
വെള്ളികുളങ്ങര സി.ഐ.മുരളി എം.കെ യുടെ മേല്‍നോട്ടത്തില്‍ വെള്ളികുളങ്ങര പ്രിന്‍സിപ്പിള്‍ എസ്.ഐ.അബ്ബാസാണ് ആലുവയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ഒട്ടനവധി ക്രിമിനല്‍ കേസ്സിലെ പ്രതി മൂവാറ്റുപുഴ ഊരമന മഞ്ഞപ്പിള്ളിക്കാട്ടില്‍ വീട് അനില്‍വാവ എന്ന അനില്‍(41) ആണ് പിടിയിലായത്.
അമ്പലങ്ങളിലെ ഭണ്ഡാരങ്ങളും മറ്റും മോഷ്ടിച്ച പണം കൊണ്ട് ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു പ്രതിയെന്ന്് പോലീസ ്പറഞ്ഞു.വെള്ളികുളങ്ങര സി.ഐ.മുരളി എം.കെ യുടെ മേല്‍നോട്ടത്തില്‍ വെള്ളികുളങ്ങര പ്രിന്‍സിപ്പിള്‍ എസ്.ഐ.അബ്ബാസാണ് ആലുവയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റത്തൂര്‍ ഇത്തുപ്പാടം സ്വദേശിയും പൊള്ളാച്ചിയില്‍ പാറമട ഉടമയുമായിരുന്ന മുതുപറമ്പില്‍ വീട്ടില്‍ 40 വയസ്സുള്ള ജിനേഷിനെ ആക്രമിച്ച്് തട്ടിക്കൊണ്ടുപോകുകയും ഭാര്യ സിന്ധുവിന്റെ ശരീരത്തിലെ ആറ് പവന്‍ സ്വര്‍ണം സ്വര്‍ണം കവരുകയുമായിരുന്നു. പട്ടികള്‍ കുരക്കുന്നതുകേട്ട്് വാതില്‍തുറന്ന ദമ്പതികളാണ് ആക്രമണത്തിനിരയായത്. ഏഴംഗസംഘത്തിലെ 4 പേരാണ് വീടിനകത്തേക്കു അതിക്രമിച്ചു കയറിയത്.
കാറിലും ബൈക്കിലുമായെത്തിയ സംഘം ജിനേഷിനെ കാറില്‍ തട്ടിക്കൊണ്ടുപോകുകയും വെള്ളാങ്കല്ലൂരില്‍ ഇറക്കിവിടുകയുമായിരുന്നു. ഈ കേസില്‍ 4 പേരെ മുമ്പ് അറസ്റ്റു ചെയ്തിരുന്നു. ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. അന്വോഷണ സംഘത്തില്‍ എസ്.ഐമാരായ ഉദയകുമാര്‍ , സുനില്‍ കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ അഖില്‍, സനല്‍ എന്നിവരുണ്ടായിരുന്നു.