Breaking News

അണു നശീകരണം നടത്തി.

കൊടകര : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കരുതലോടെ കൊടകര സി.പി.ഐ (എം) പ്രവത്തകർ  കൊടകര പഞ്ചായത്തിലെ 1, 2, 3, വാർഡുകളിലെ പൊതു ഇടങ്ങളിലും, മിനി സിവിൽ സ്റ്റേഷനിലുമാണ് അണുനശീകരണം നടത്തിയത്.മിനിസിവിൽ സ്റ്റേഷനിൽ നിന്ന് നടത്തിയ അണുനശീകരണപരിപാടി സി.പി.ഐ. (എം) കൊടകര ഏരിയ കമ്മറ്റി മെംബർ പി.ജി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു.

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. വാർഡ് മെബർ സി.ഡി. സിബി, കൂട്ടായ്മയുടെ ചെയർമാൻ കെ.വി. നൈജോ, കൺവീനർ കെ.ആർ.സോമൻ എന്നിവർ പ്രസംഗിച്ചു.

എസ്.എഫ്.ഐ. നോർത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടകരയിലെ കെ.എസ്.ഇ.ബി ഓഫീസിൽ അണുനശീകരണം നടത്തി.സി.പി.ഐ (എം) നോർത്ത് ലോക്കൽ സെക്രട്ടറി കെ.വി. നൈജോ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. നോർത്ത് മേഖല സെക്രട്ടറി ജോയൽ ജോയ് , വിഷ്ണു എം.വി. എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!