കൊടകര : മറ്റത്തൂര്‍ ആറ്റപ്പിള്ളി പാലത്തിന്റെ നിര്‍മാണത്തിലെ അഴിമതിക്കും ക്രമക്കേടിനുമെതിരെ ബി.ജെ.പി മറ്റത്തൂര്‍-മുപ്ലിയം മേഖലകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി മറ്റത്തൂര്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ ഉപവാസസമരം നടത്തി.
വിബിഅരുണ്‍, ശ്രുതി രാഗേഷ്, സുമിത ഗിരീഷ്, ഗീത ഹിതേഷ്, ബിജു കെ എസ് എന്നിവരാണ് സമരപ്പന്തലിലെത്തി ഉപവസിച്ചത്. ബിജെപി മേഖല സെക്രട്ടറി സുരേഷ് ഉല്‍ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.വി പ്രജിത്ത്, കര്‍ഷകമോര്‍ച്ച വൈസ് പ്രസിഡന്റ് സജീവന്‍ അമ്പാടത്ത്, മുപ്ലിയം മേഖല പ്രസിഡന്റ് കൃഷ്ണന്‍കുട്ടി പൊട്ടനാട്ട്, പി ജി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന്് രാവിലെ 10 ന് നടക്കുന്ന് സമാപന സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ .അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.