വെള്ളിക്കുളങ്ങര: കുറ്റിച്ചിറയില്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു. കുറ്റിച്ചിറ വടക്കന്‍വീട്ടില്‍ 30 വയസ്സുള്ള ജോര്‍ലിയേയും ഇയാളുടെ രണ്ട് സുഹൃത്തുക്കളേയും വധിക്കാന്‍ ശ്രമിച്ച കേസിലാണ് കുറ്റിച്ചിറ പൈനാടത്ത് 22 വയസ്സുള്ള ആല്‍ഫിന്‍, കുറ്റിച്ചിറ വാഴപ്പിള്ളിവീട്ടില്‍ 27 വയസ്സുള്ള സുധീഷ് എന്നിവരെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്.
ജൂലൈ 4 ന് വൈകീട്ട് കുറ്റിച്ചിറ ജംഗ്ഷനില്‍ ഇന്നോവ കാറിലെത്തിയ പ്രതികള്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷമ ുണ്ടാക്കിയാണ് യുവാക്കളെ ആക്രമിച്ചത്. സി.ഐ.മിഥുന്‍ കെ.പി യുടെ നേതൃത്വത്തില്‍ അറസ്റ്റുചെ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയതു.