കൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം ആറേശ്വരം ക്ഷേത്രം റോഡിനും ഇത്തുപ്പാടത്തിനും ഇടയില്‍ പാതയോരത്തെ മണ്‍കൂനകള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മറ്റത്തൂര്‍ പള്ളി മുതല്‍ കിഴക്കോട്ട് കാന വൃത്തിയാക്കിയ മണ്ണാണ് ഇത്തുപ്പാടത്ത് റോഡരികില്‍ നിക്ഷേപിച്ചിരിക്കുന്നത്.
മാസങ്ങളായി ഇവിടെ നിക്ഷേപിച്ചിട്ടുള്ള മണ്ണിന്‍ കൂമ്പാരം കാരണം വാഹനയാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഈ മണ്‍കൂനകള്‍ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.