വെള്ളിക്കുളങ്ങര : കോടശ്ശേരിയില്‍നിന്നും ബൈക്ക് മോഷ്ടിച്ചയാളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റു ചെയ്തു. ചന്ദനക്കുന്ന് ചെമ്മിനിയാടന്‍ വീട്ടില്‍ ലിബിന്‍(19) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 18 ന് കോടശ്ശേരി താഴൂര്‍ പരിയാടന്‍വീട്ടില്‍ ഡേവീസ് പോളിന്റെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്.
വെള്ളിക്കുളങ്ങര സി ഐ മിഥുന്‍, എസ്.ഐ.ഡേവീസ്, ജെ.എസ്.ഐ ഉദയകുമാര്‍, സി.പി.ഒ മാരായ പ്രദീഷ്, രാഗേഷ് എന്നിവരടങ്ങിയ സംഘമായിരുന്നു കേസിന്റെ അേേന്വാഷണം നടത്തി പ്രതിയെ പിടികൂടിയത്.