കൊടകര : സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഈ വര്‍ഷത്തെ എ പി ജെ അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വ്വ കലാശാലയുടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒന്നാം റാങ്ക് ജേതാവുമായ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി എന്‍. എസ് . രാമനാഥനെ അനുമോദിച്ചു.
റിട്ട. എസ്.പി പി.എന്‍ ഉണ്ണിരാജന്‍ ഉപഹാരം നല്‍കി. വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. പി മുരളി, ട്രസ്റ്റ് സെക്രട്ടറി ടി. സി സേതുമാധവന്‍, വിദ്യാലയത്തിലെ ട്രസ്റ്റ് ഇന്‍ ചാര്‍ജ് എ.ജി.ബാബു ,മാനേജര്‍ ടി കെ സതീഷ്, പ്രിന്‍സിപ്പാള്‍ പി.ജി. ദിലീപ് , സീനിയര്‍ വൈസ് പ്രിന്‍സിപ്പാള്‍ സീമ.ജി. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.