കൊടകര : കാട്ടുപന്നി ബൈക്കിനുകുറുകേച്ചാടി യുവാവിന് പരിക്കേറ്റു. വെള്ളിക്കുളങ്ങര നായാട്ടുകുണ്ട് വെളിയത്തുപറമ്പില്‍ ധര്‍മന്‍ മകന്‍ ആനന്ദ്(23)നാണ് പരിക്കേറ്റത്. ചാലക്കുടിയില്‍നിന്നും ജോലികഴിഞ്ഞ് വീട്ടിലേക്കുവരുന്നതിനിടെ ചൊക്കനയില്‍വച്ച് രാത്രിയോടെയായിരുന്നു അപകടം. മുഖത്തിനും കൈകാലുകള്‍ക്കും പരിക്കേറ്റ ഇയാളെ കൊടകരയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പും കാട്ടുപന്നി കുറുകേച്ചാടി ഇവിടെ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.