കൊടകര : കൊടകര ഗ്രാമപഞ്ചായത്തിന്റെ പ്രോജക്ടിന്റെ ഭാഗമായി അടുത്ത മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കൊടകര കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമുള്ള ഫാര്മസിസ്റ്റുമാരില് നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകള്‍ 27 ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ലഭിച്ചിരിക്കണം. തുടര്‍ന്ന് അറിയിപ്പ് ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 31 ന് രാവിലെ 10.30 ന് യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. കൊടകര ഗ്രാമപഞ്ചായത്തിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.