കൊടകര : കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച തോട്ടം തൊഴിലാളി ചുങ്കാല്‍ പോട്ടക്കാരന്‍ പീതാംബരന്റെ വീട് കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍സന്ദര്‍ശിച്ചു. തുടര്‍ന്ന് പാലപ്പിള്ളി, വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസറുമായി ചര്‍ച്ചനടത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായവും ആശ്രിതര്‍ക്ക് ജോലിയും നല്‍കണമെന്നും തോട്ടം തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കി.
ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് പ്രസിഡണ്ട് കെ.ആര്‍.ഔസേപ്പൂട്ടി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ട് ഇ.എ.ഓമന, ശാലിനിജോയ്, ശശിആര്യാടന്‍, പി.എല്‍.റോയ്, ജോസ് തെക്കന്‍, വി.യു.ഷാജഹാന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.