പേരാമ്പ്ര : പേരാമ്പ്ര അപ്പോളോ ടയേഴ്സിന് മുമ്പിലെ സർവീസ് റോഡിൽ രൂപാന്തരപ്പെട്ട ഗർത്തങ്ങൾ അപകടഭീഷണിയാവുന്നു. ദേശീയപാതയിൽ നിന്ന് ചെറുകുന്നിലേക്കുള്ള പ്രധാന കവാടത്തിന് മുമ്പിലുള്ള സർവീസ് റോഡിലാണ് അപകടം പതിയിരിക്കുന്ന കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
നിരവധി ഇരു ചക്ര വാഹന യാത്രക്കാർ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. ഈ സർവീസ് റോഡിൽ നിരവധി യിടങ്ങളിൽ ഇത്തരം കുഴികൾ രൂപപെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് റീടാർ ചെയ്ത് സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.