നെല്ലായി:ദേശീയപാതയിൽ നെല്ലായിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.തൃശൂർ അയ്യന്തോൾ കണ്ണൻചിറ അരുവിക്കര കളരിക്കൽ പ്രഹ്ലാദൻ്റെ മകൻ അജൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെ നെല്ലായി സെൻ്റ് മേരീസ് ദേവാലയത്തിനു മുൻപിലായിരുന്നു അപകടം. കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികൻ തെറിച്ചുവീണപ്പോൾ പുറകേ വന്ന ടോറസ് ലോറി കയറുകയായിരുന്നു.സംഭവ സ്ഥലത്തു വച്ചുതന്നെ അജൻ മരിച്ചു.