കൊടകര : മലയോര മേഖലയിലെ ജനങ്ങളുടെ ജീവന് കനത്ത ഭീഷണിയാണ് വന്യമൃഗങ്ങളില്‍ നിന്നും നേരിടേണ്ടിവരുന്നതെന്നും, സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടരുന്നത് പ്രതിഷേധാര്‍ഹമാണന്നും ബി.ജെ.പി തൃശൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ കെ.കെ.അനീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളും പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .ട്രഞ്ചുകള്‍, വൈദ്യുത വേലി, ഫോറസ്റ്റ് പെട്രോളി ഗ് തുടങ്ങി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടികാട്ടി.
മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലിയും സാമ്പത്തീക സഹായവും അടിയന്തിരമായി നല്‍കണമെന്നും സ്വന്തമായി വീടില്ലാത്ത മരണപ്പെട്ട പീതാംബരന്റെ വിധവക്ക് അടിയന്തിരമായി വീട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബി.ജെ.പി നേതാക്കളായ വി.വി.രാജേഷ്, കെ.രാജ്കുമാര്‍, സജീവന്‍ അമ്പാടത്ത്, എന്‍.ആര്‍.റോഷന്‍, രഘുനാഥ് സി മേനോന്‍ , അഡ്വ.പി.ജി. ജയന്‍, ബേബി കീടായി,ശ്രീധരന്‍ കളരിക്കല്‍, പി.ബി.ബിനോയ് , ശ്യം നാഥ്, തുടങ്ങിയവരും ജില്ലാ പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.