വീടുകയറി ആക്രമണം : യുവാവ് അറസ്റ്റില്‍

കൊടകര :   വീട് കയറി  ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളിക്കുളങ്ങര മാരാങ്കോട്  പുത്തന്‍കുടിയില്‍ വീട്ടില്‍  മനു(32) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9 ന്   രാത്രി  ഏഴംഗ സംഘം ചേര്‍ന്ന്   മാരാംകോടുള്ള പടിക്കല്‍കുടിയില്‍ രതിയുടെ വീട്ടില്‍ കയറി അക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്.

വെള്ളികുളങ്ങര സി.ഐ മിഥുന്‍ കെപിയുടെ നിര്‍ദ്ദേശപ്രകാരം വെള്ളികുളങ്ങര പ്രിന്‍സിപ്പല്‍ എസ്.ഐ പി.ആര്‍.ഡേവീസാണ്  അറസ്റ്റ് ചെയ്തത്. ഈ കേസ്സിലെ  മറ്റ് പ്രതികളെ വെള്ളികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഒളിവിലായിരുന്ന മനുവിനെ കുണ്ടുകുഴി പാടത്ത് നിന്നാണ് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!