കൊടകര : ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റിഹാളിനുമുന്‍വശത്ത് തെരുവുനായ്ക്കള്‍ക്ക് സുഖവാസം. കൊടകര ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കമ്മ്യൂണിറ്റിഹാളിന്റെ പ്രധാനകവാടത്തിനുമുന്‍വശത്താണ് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍ വിശ്രമകേന്ദ്രമാക്കുന്നത്.
കോവിഡ് കാലമായതിനാല്‍ കമ്മ്യൂണിറ്റിഹാളില്‍ വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്നില്ല. കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും വല്ലപ്പോഴുമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കൊടകര ടൗണിലും സമീപപ്രദേശങ്ങളിലും അലയുന്ന നായ്ക്കള്‍ കമ്മ്യൂണിറ്റിഹാൡനുമുമ്പിലെത്തു