വെള്ളിക്കുളങ്ങര : സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് കച്ചവടം നിര്‍ത്തേണ്ടി വന്ന കുടുംബത്തിന് ആശ്വാസമായി കോണ്‍ഗ്രസ് ലവേഴ്‌സ് കൂട്ടായ്മ. മറ്റത്തൂര്‍ പത്താം വാര്‍ഡിലെ വെള്ളികുളങ്ങരയിലാണ് സബീനത്തയുടെ പൊന്നൂസിന്റെ കടക്ക് പുതുജീവന്‍ ലഭിച്ചത്. നവീകരിച്ച കടയുടെ ഉദ്ഘാടനം അമ്മുണ്ണി സാഹിബും ആദ്യ വില്പന ഗോപാലകൃഷ്ണന്‍ മടപ്പാട്ടും നിര്‍വഹിച്ചു. ജോസഫ് കുപ്പാപ്പിള്ളിയില്‍ സഹായധനം കൈമാറി.
ടോമി മാടത്താനിയെ ചടങ്ങില്‍ പൊന്നാടയണിയിച്ചു ആദരിച്ചു.. സി എച് സാദത്ത്, സജീവന്‍ വെട്ടിയാടഞ്ചിറ, നൗഷാദ്, എ. ബി. പ്രിന്‍സ്, വി സ് സജീര്‍ ബാബു, നൂര്‍ജഹാന്‍ നവാസ്, വിദ്യ രതീഷ്, റംല നാസര്‍, മുന്‍ പഞ്ചായത്തു അംഗം ക്ലാര ജോണി, നെഫിന്‍ മാര്‍ട്ടിന്‍,ജോഷി നെടുംബാക്കാരന്‍, മുരളി ഇത്തുപ്പാടം, ജിജേഷ്,വിബി, വിന്‍സെന്റ്, സനിഷ് ടി വി, സുമിഷ് വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.