കൊടകര : ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനുസമീപത്തെ കിണററില്‍ വീണ് ഓട്ടോഡ്രൈവര്‍ മരിച്ചു. കൊടകര കാവില്‍ തെക്കേമഠം പ്രകാശന്‍(52) ആണ് മരിച്ചത്. ഓട്ടോഡ്രൈവറായ പ്രകാശന്‍ ഏതാനും നാളുകകളായി സ്വകാര്യ വ്യക്തികളുടെ കാര്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിലെ ആള്‍മറയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടനെ ചാലക്കുടിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി പുറത്തെടുത്ത് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മക്കള്‍ : പ്രവീണ്‍, പ്രവിത. മരുമകന്‍ : വിമല്‍ മരുമകനും ആണ്.കൊടകര പോലീസ് എത്തി മേല്‍ നടപടികള്‍ സ്വികരിച്ചു.