Breaking News

ടി.എം.കൃഷ്ണന്‍കുട്ടിയെ അനുസ്മരിച്ചു

കൊടകരയില്‍ ടി.എം.കൃഷ്ണന്‍കുട്ടി അനുശോചനയോഗത്തില്‍ ബി.എം.എസ് സംസ്ഥാനസമിതിയംഗം ടി.സി.സേതുമാധവന്‍ അനുസ്മരണപ്രഭാഷണം നടത്തുന്നു.

കൊടകര : കൊടകര വിവേകാനന്ദ ട്രസ്റ്റ് വൈസ് ചെയര്‍മാനും കൊടകരയിലെ  സാമൂഹ്യസാംസ്‌കാരിക രംഗത്തെ  നിറസാന്നിധ്യമായിരുന്ന ടി.എം.കൃഷ്ണ്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു. വിവേകാനന്ദ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വെല്ലപ്പാടി കണ്ടംകുളങ്ങര പാര്‍ത്ഥസാരഥി ഭജനമണ്ഡപത്തില്‍ നടന്ന യോഗത്തില്‍ ആര്‍.എസ്.എസ് ഖണ്ഡ്‌സംഘചാലക് എന്‍.പി. ശിവന്‍ അധ്യക്ഷത വഹിച്ചു.

ബി.എം.എസ് സംസ്ഥാനസമിതിയംഗവും വിവേകാനന്ദട്രസ്റ്റ് സെക്രട്ടറിയുമായ  ടി.സി.സേതുമാധവന്‍ അനുസ്മരണപ്രഭാഷണം നടത്തി. ആര്‍.എസ്.എസ് ജില്ലാകാര്യവാഹ് എം.കൃഷ്ണകുമാര്‍, കൊടകര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാനപ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് വി.വി.രാജേഷ് ,കെ.പ്രസാദ്, സദാശിവന്‍ കുറുവത്ത്, ജോണ്‍ വട്ടക്കാവില്‍, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!