
കൊടകര : ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡായ കാവില്‍പ്പാടത്തെ വെള്ളക്കെട്ടിനുപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഒന്നാംവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പ്രദേശത്തെ അമ്മമാരും കുട്ടികളും ഉള്‍പ്പെടെ ഒട്ടനവധി പേര്‍ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തു. ബി.ജെ.പി ജില്ലാസമിതി അംഗം വി.കെ.മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.വി.പ്രജിത്ത് അധ്യക്ഷത വഹിച്ചു. ്, പഞ്ചായത്തംഗം കെ.വി.ബാബു, മുന്‍പഞ്ചായത്തംഗം പി.എം.കൃഷ്ണന്‍കുട്ടി, വത്സന്‍ കാവില്‍പ്പാടം, ശ്രീജിത്ത് വെല്ലപ്പാടി ,പ്രദീപ് വാഴക്കാലി, സജി പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.