കൊടകര : ഇന്ധനവിലവര്‍ധനക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രസിഡന്റ് ഡേവീസ് തെക്കിനിയത്ത് അദ്ധ്യക്ഷത വഹിച്ചു
വികാരി ഫാ. ഡേവീസ് കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു.
ഗ്ളോബല്‍ സെക്രട്ടറി റിന്‍സന്‍ മണവാളന്‍ മുഖ്യപ്രഭാഷണം നടത്തി. അസി. വികാരി ബിനീഷ് കോട്ടക്കല്‍, കേന്ദ്ര സമിതി പ്രസിഡന്റും രൂപതാ കോഡിനേറററുമായ തോംസന്‍ തന്നാടന്‍, രൂപതാ പ്രതിനിധി ജോസ് കോച്ചക്കാടന്‍, കൈക്കാരന്‍ ഫ്രാന്‍സിസ് മംഗലന്‍, സെക്രട്ടറി ജോളി തരൂക്കര, ട്രഷറര്‍ ഫ്രാന്‍സീസ് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു