കൊടകര: കാവില്‍ പാടത്ത് വെള്ളക്കെട്ട് ഉണ്ടായ ഭാഗങ്ങളില്‍ കൊടകര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ശ്രമദാനം നടത്തി. തോടുകളിലെ തടസ്സങ്ങള്‍ നീക്കുകയും കാട് വെട്ടിക്കളയുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്ത ഭാഗമാണ് വൃത്തിയാക്കിയത്. പ്രനില ഗിരീശന്‍, വിനയന്‍ തോട്ടാപ്പിള്ളി, ഉല്ലാസന്‍ ടി, കെ എ വര്‍ഗ്ഗീസ്സ് , ഡെയ്ജി പൊന്മിനിശ്ശേരി, നിക്‌സണ്‍, അനൂപ് മാടക്കായില്‍, സുരേന്ദ്രന്‍, അനൂപ് കുമാര്‍ തുടങ്ങിയവര്‍ ശ്രമദാനത്തിന് നേതൃത്വം നല്കി.