നെല്ലായി : നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ നേരത്തേ നിര്‍ത്തിയിരുന്ന 12 ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷന് പുതുക്കിപ്പണിയുക, ഫുട്ട് ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുക, കമ്പ്യൂട്ടര്‍ ടിക്കറ്റിങ്ങ് സംവിധാനം ആരംഭിക്കുക,സ്റ്റേഷന് പരിസരത്തെ ഒഴിഞ്ഞ പറമ്പ് റെയില്‍വേയുടെ പദ്ധതികള്‍ക്കായി ഉപയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നെല്ലായി റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും പി.കെ.കൃഷ്ണദാസിന് നിവേദനം നല്കി. അസോസിയേനുവേണ്ടി ഡി.എ.നാരായണസ്വാമിയാണ് കൃഷ്ണദാസിന് നിവേദനം കൈമാറിയത്.