Breaking News

പി.കെ.കൃഷ്ണദാസ് ഇടപെട്ടു ; നെല്ലായി റെയില്‍വേസ്റ്റേഷനില്‍  സ്റ്റോപ്പുകള്‍ പുനസ്ഥാപിച്ചു

കൊടകര : കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ നെല്ലായി റെയില്‍വേ സ്റ്റേഷനിലെ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചു. ബി.ജെ.പി പറപ്പൂക്കര പഞ്ചായത്ത് സമിതിയുടെ നിവേദനത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റിചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് സ്റ്റേഷന്‍സന്ദര്‍ശിക്കുകയും റെയില്‍വേ അധഝികൃതരുമായി സംസാരിക്കുകയും 10 ദിവസത്തിനകം സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

സ്‌റ്റോപ്പ് പുനസ്ഥാപിക്കാന്‍ നേതൃത്വമെടുത്ത പി.കെ.കൃഷ്ണദാസിനെ ബി.ജെ.പി പറപ്പൂക്കര പഞ്ചായ്തത് സമിതി അനുമോദിച്ചു. യോഗത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.അനീഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, ജില്ലാ സെക്രട്ടറി എന്‍.ആര്‍.റോഷന്‍, മണ്ഡലം പ്രസിഡണ്ട് അരുണ്‍ പന്തല്ലൂര്‍, എന്‍..പി.മുരളി, രാമദാസ് നെല്ലായി, കൃഷ്ണകുമാര്‍ വല്ലച്ചിറ, പി.സി.ബിനോയ്, ബിനോയ് മററത്തൂര്‍, ജോസ് ചെവിടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!