Breaking News

ഭരണഘടനയുടെ ആമുഖം  ഫ്രെയിം ചെയ്ത് നല്‍കി.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ററി സ്കൂളിലെ എന്‍. എസ്. എസ്. വളണ്ടിയര്‍ ലീഡറില്‍നിന്നും ഭരണഘടനയുടെ ആമുഖം ഏറ്റുവാങ്ങുന്നു.

ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്തിലും ആനന്ദപുരം വില്ലേജ് ഓഫീസിലും  ഭരണഘടനയുടെ ആമുഖം  ഫ്രെയിം ചെയ്ത് നല്‍കി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആനന്ദപുരം വില്ലേജ് ഓഫീസര്‍ ജോളി എം. കെ. എന്നിവര്‍ ഏറ്റുവാങ്ങി.  ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. വൃന്ദകുമാരി, പി.ടി.എ. പ്രസിഡന്റ് എ. എം. ജോണ്‍സണ്‍, പ്രിന്‍സിപ്പല്‍ ബി. സജീവ്, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്,  പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സന്ധ്യ പി. പി. വളണ്ടിയര്‍മാരായ ഹരിത കെ. ബി., അനാമിക വി. യു., അപര്‍ണ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!