കൊടകര ; പഞ്ചായത്തുകളിലേക്കുള്ള വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയും കൊടകര മത്സ്യ -മാംസ മാര്‍ക്കറ്റ് പണി പൂര്‍ത്തീകരിച്ചു തുറന്നു നല്‍കുക, തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നടത്തുന്ന കുപ്രചരണം അവസാനിപ്പിക്കുക, ഓണ്‍ ലൈന്‍ സംവിധാനത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി കൊടകര പഞ്ചായത്ത് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ബിജെപി ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടി. വി. പ്രജിത് ഉത്ഘാടനം ചെയ്തു.
കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി വി. കെ. മുരളി മുഖ്യപ്രഭാഷണം നടത്തി. നോര്‍ത്ത് ഏരിയ പ്രസിഡന്റ് പ്രദീപ് വാഴക്കാലി അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഏരിയ പ്രസിഡന്റ് കെ. വി. ബാബു , ഏരിയ വൈസ് പ്രസിഡന്റ് അഡ്വ. ആശ രാംദാസ് എന്നിവര്‍ പ്രസംഗിച്ചു. ഗോപി കരിംപറമ്പില്‍, സജിനി സന്തോഷ്, ലത ഷാജു, ജോര്‍ജ് വെട്ടത്തുപറമ്പില്‍,നിജോ പുല്ലോക്കാരന്‍, രഞ്ജിത്ത് കാടുവെട്ടി, ശ്രീജിത്ത്. കെ. സി, സജി പുതുശ്ശേരി, സന്തോഷ്. പി. ബിഎന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.