
കൊടകര: കനാലിലൂടെ ഒഴുകി പോയിരുന്ന കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് നാടിന്റെ അനുമോദനപ്രവാഹം. തുമ്പൂര്‍മുഴി വലതുകര കനാലിന്റെ കനകമല ഗ്രോട്ടോ ഭാഗത്താണ് സംഭവം. കനകമല കൂടമാട്ടി സനലിന്റെ നാലു വയസുള്ള മകള്‍ കാല് വഴുതി കനാലില്‍ വീണ് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട സമീപ വാസിയായ അലന്‍
കനാലിലൂടെ ഒഴുകി പോകുന്ന കുട്ടിയെ കണ്ട് എടുത്ത് ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. അലന്റെ സംയോജിതമായ ഇടപെടലാണ് കുട്ടിയ്ക്കു ജീവന്‍ തിരിച്ചു കിട്ടിയത്. കനകമല വെളിയന്‍ രാജുവിന്റെയും ജിജിയുടെയും മകനാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്്കൂളിലെവിദ്യാര്‍ഥിയായ അലന്‍.