Breaking News

ആളൂരില്‍ മാലിന്യ സംസ്‌കരണത്തിനും അറവുശാലയ്ക്കും തുക അനുവദിക്കുമെന്ന് എം.എല്‍.എ.

കൊടകര: ആളൂര്‍ പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥലം നല്‍കുകയാണെങ്കില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനും അറവുശാല നിര്‍മ്മിക്കാനും തുക അനുവദിക്കുമെന്ന് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. പറഞ്ഞു. പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ആറ് കോടി 12 ലക്ഷം രൂപ അടങ്കല്‍ വരുന്ന പദ്ധതിരേഖയ്ക്ക് അംഗീകാരമായി. പഞ്ചായത്ത് പ്രസിഡന്റ് അയ്യപ്പന്‍ അങ്കാരത്ത് അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. ഭുവനചന്ദ്രന്‍ പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ്, മേരി റപ്പായി, എന്‍.എ. അലോഷ്, രമണി ഉദയന്‍, കെ.ആര്‍. ജോജോ, സെക്രട്ടറി എം.എച്ച്. ഷാജിക്ക്, സി.എന്‍. അനൂപ്, എം.കെ. സിന്ധു എന്നിവര്‍ സംസാരിച്ചു.  കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!