
കൊടകര : സമഗ്ര ശിക്ഷാ കേരളം ബി ആര്‍ സി കൊടകരയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രാദേശിക ചരിത്രരചന രീതിശാസ്ത്ര പരിചയ ശില്പശാല ‘പാദമുദ്രകള്‍’ സംഘടിപ്പിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
കൊടകര ബിപിസി ഫേബ കെ ഡേവിഡ് അധ്യക്ഷത വഹിച്ചു. ബി ആര്‍ സി ട്രെയിനര്‍ സി.കെ രാധാകൃഷ്ണന്‍, കൊടകര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അധ്യാപിക നമിത എന്‍ ടി , സി ആര്‍ സി കോഡിനേറ്റര്‍ നിഷ വി ആര്‍ എന്നിവര്‍ സംസാരിച്ചു. ബി ആര്‍ സി പരിധിയിലെ ഹൈസ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 34 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കോഴിക്കോട് സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ ഡോ. സി സി ബാബു ക്ലാസ്സ് നയിച്ചു.
മികച്ച അധ്യാപകന്‍ എ വൈ മോഹന്‍ദാസ് , വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജൈവകര്‍ഷകനുമായ ടി.ജി അശോകന്‍, മാധ്യമപ്രവര്‍ത്തകനായ കെ.പ്രസാദ്, മേള കലാകാരന്‍ കൊടകര ഉണ്ണി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.