ആനന്ദപുരം : ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും, രക്ഷിതാക്കളും NIPMR(National Institute for Physical medicine and Rehabilitation ) സന്ദർശിച്ചു. ദേശീയ നിലവാരം ഉള്ള നമ്മുടെ പ്രാദേശിക സ്ഥാപനം കൂടെയായ NIPMR ലെ സേവനങ്ങളെ കുറിച്ചു കൂടുതൽ അറിയാനും അതുപോലെ കുട്ടികളുടെ ഉല്ലാസത്തിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചത്.
വിദ്യാലയത്തിൽ നിന്നും കഴിഞ്ഞവർഷം വിരമിച്ച ലജ ടീച്ചറുടെ ആശയമായിരുന്നു പഠനയാത്ര’ അധ്യാപകരായ കെ ആർ ശശികുമാർ, ജൂലി ജോർജ്, റിസോഴ്സ് അധ്യാപിക സുജാത ടീച്ചർ എന്നിവരും യാത്രയുടെ ഭാഗമായി.വിദ്യാലയത്തിലെ 15 കുട്ടികളും അവരുടെ രക്ഷിതാക്കളും ഉണ്ടായിരുന്നു. കുട്ടികൾ പാർക്കിൽ കളിക്കുകയും, കലാപരിപാടികൾ അവതരിപ്പിക്കുകയും, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്തു. NIPMR ഡയറക്ടർ ചന്ദ്രബാബു നിപ്മറിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.