കൊടകര : വട്ടേക്കാട് തപോവനം ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തില്‍ 9 മുതല്‍ 19 വരെ നടക്കുന്ന അതിരുദ്ര മഹായാഗത്തിന്റെ ഒരുക്കങ്ങളായി. 11 വര്‍ഷം മഹാരുദ്രം നടത്തിയ അശ്വിനീദേവ് തന്ത്രികളാണ് യാഗയജമാനന്‍. പെരുമ്പടപ്പ് മന ഋഷികേശന്‍ നമ്പൂതിരിപ്പാടാണ് മുഖ്യ ആചാര്യന്‍. തിങ്കളാഴ്ച രാവിലെ 5 ന് ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ ആചാര്യന്‍മാര്‍ക്ക് അഗ്നി സമര്‍പ്പണം നടത്തും.
യാഗത്തില്‍ സംബന്ധിക്കുന്ന ഭക്തര്‍ക്ക് സമൂഹഹോമകുണ്ഡത്തില്‍ വേദമന്ത്രങ്ങളോടെ യജ്ഞം ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. സമാപനദിവസമായ 19 ന് തപോവനത്തില്‍ സനാതന ധര്‍മ സര്‍വകലാശാലയുടെ ശിലാസ്ഥാപനം നടത്തും. സാംസ്‌കാരിക സംഗമം മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സംഘാടകസമിതിയുടെ വിവിധ കമ്മിറ്റികളുടെ യോഗം തപോവനത്തില്‍നടത്തി. യാഗയജമാനന്‍ അശ്വനിദേവ് തന്ത്രി അദ്ധ്യക്ഷനായി. ഇന്റര്‍നാഷ്ണല്‍ ധര്‍മ്മ സേവകന്‍ പാലക്കാട് ശിവം ഫൗണ്ടേഷനിലെ പ്രസിഡന്റ് സ്വാമി പ്രഭാകരാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. ദിനേശന്‍ ,ശിവം ഫൗണ്ടേഷനിലെ ജനറല്‍ സെക്രട്ടറിയായ വിനീത് ഭട്ട് തന്ത്രി ,യാഗം കോഡിനേറ്റര്‍ വിശ്വംഭരന്‍ ശാന്തി, മാതൃസമിതി ജനറല്‍ കണ്‍വീനര്‍ ലൗലി സുധീര്‍ ബേബി, മിനി പരമേശ്വരന്‍, കണ്‍വീനര്‍, ലൗലി സുധീര്‍ബേബി, മിനി പരമേശ്വരന്‍, കണ്‍വീന്‍, മുകുന്ദന്‍ കെ. അഴകം, രഞ്ജിത്ത് കൈപ്പിള്ളി, ടി.ജി.അജോ,പി.കെ. സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.