Breaking News

കല്ലേറ്റുംകര മേല്‍പാലത്തിലെ വിളക്കുകള്‍ കത്തുന്നില്ല.

കല്ലേറ്റുംകര മേല്‍പാലത്തില്‍ ആളൂര്‍ പഞ്ചായത്ത് സ്ഥാപിച്ച എല്‍ഇഡി വഴിവിളക്കുകള്‍ അണഞ്ഞിട്ടു മൂന്നു വര്‍ഷം. ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാലമാണിത്. ലെറ്റുകള്‍ പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും കെഎസ്ഇബിക്കും പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. മേല്‍പാലത്തില്‍ വെളിച്ചമില്ലാത്തതിനാല്‍ രാത്രിസമയത്ത് അപകടങ്ങള്‍ പതിവായി.

പാലത്തിന്റെ പ്രവേശന കവാടങ്ങളില്‍ സിഗ്നല്‍ ലെറ്റും വ്യക്തമായ ദിശാസൂചികയും ഇല്ലാത്തതിനാല്‍ വാഹനങ്ങളും യാത്രക്കാരും ബുദ്ധിമുട്ടിലാണ്. പാലത്തിന്റെ ഇരുവശത്തും ഹംപും സീബ്രാലെനും ഡിവെഡറും സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മേല്‍പാലത്തിന്റെ നവീകരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള സിറ്റിസണ്‍ ഫോറം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനു നിവേദനം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!