ആനന്ദപുരം: സമേതം പദ്ധതിയുടെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്കൂളിൽ നാട്ടു പൊലിമ ശില്പശാലക്ക് തുടക്കമായി
മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.യു. വിജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ചന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ. വൃന്ദാകുമാരി, പി.ടി.എ പ്രസിഡൻറ് എ. എം. ജോൺസൻ , മാനേജ്മെൻ്റ് പ്രതിനിധി എ എൻ വാസുദേവൻ ,പ്രിൻസിപ്പാൾ ബി.സജീവ്, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, എം. ശ്രീ കല എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നാടൻ കലാ രൂപമായ കളമെഴുത്തിൻ്റെ അവതരണവും പഞ്ചവർണ്ണം തയ്യാറാക്കുന്ന രീതിയും നാടൻപാട്ട് കലാകാരൻ ഗിരീഷ് മുരിയാട് വിശദീകരിച്ചു.
വട്ട മുടി അവതരണത്തിന് വി.എസ് ശരൺ നേതൃത്വം നൽകി. തുടർന്ന് നാടൻകലാരൂപങ്ങളെ കുറിച്ച് തയ്യാറാക്കിയ നാടൻ കലയുടെ ചരിത്രം ബെൻലിയ തേരേസ അവതരിപ്പിച്ചു.