ചെമ്പുച്ചിറ : മറ്റുത്തൂർ പഞ്ചായത്തിൽ ക്രമാതീതമായി വർദ്ധിച്ചുവരുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 09/06/2023 വെള്ളിയാഴ്ച എസ് പി കേഡറ്റുകൾക്കും, ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കുമായി ഡെങ്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മറ്റത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീ റിൻസൺ സർ ക്ലാസ്സിനു നേതൃത്വം നൽകി. ഒരാഴ്ചയ്ക്കിടെ മറ്റത്തൂരിലെ ഡെങ്കി ബാധിതരുടെ എണ്ണം 34 ഇൽ നിന്ന് 81ലേക്ക് ഉയർന്നതായി കാണപ്പെട്ടു. ഈ അവസരത്തിൽ വിദ്യാർത്ഥികൾ ഇതിനെക്കുറിച്ച് ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത സർ വിവരിച്ചു നൽകി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും പകരുന്ന രീതിയും അതെങ്ങനെ തടയാമെന്നും സാർ വ്യക്തമായി തന്നെ വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുത്തു.
വിദ്യാർത്ഥികളുടെ കൃത്യമായ ഇടപെടലിലൂടെ സമീപപ്രദേശങ്ങളിലെ ഡെങ്കിപ്പനി പടരാനുള്ള സാധ്യതയെ ക്രമാതീതമായി കുറയ്ക്കാൻ സാധിക്കും എന്ന് സാർ നിർദ്ദേശിച്ചു. ആഴ്ചയിൽ ഒരുദിവസം സ്കൂളിലും വീട്ടിലും പരിസര പ്രദേശങ്ങളിലും ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.സ്കൂൾ എച് എം ഇൻ ചാർജ് ശ്രീമതി ഗീത ടീച്ചർ,സി പി ഓ അജിത ടീച്ചർ, എ സി പി ഓ വിസ്മി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.