ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്കൂളിൽ വായനാദിന മാസാചരണത്തോടനുബന്ധിച്ച് അധ്യാപകർ കുട്ടികൾക്കായി പുസ്തകശേഖരം സമ്മാനിച്ചു. പി.ടി.എ പ്രസിഡണ്ട് എ.എം ജോൺസൻ അധ്യക്ഷനായി.
ഡോ :കെ .രാജേന്ദ്രൻ വായനാ മാസാചരണം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബി.സജീവ്, പ്രധാന അധ്യാപകൻ ടി. അനിൽകുമാർ, കോ.ഓർഡിനേറ്റർ ബിന്ദു.ജി കുട്ടി വിദ്യാർത്ഥി പ്രതിനിധികളായ ഋഷികേശ്, കെ.എസ് വിഷ്ണു ദേവ് എന്നിവർ പ്രസംഗിച്ചു.