
കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയില്‍ വായനപക്ഷചരണത്തിന് തുടക്കമായി. സാഹിത്യമത്സരങ്ങള്‍, സെമിനാറുകള്‍, വിദ്യാര്‍ത്ഥികളുടെ ലൈബ്രറി സന്ദര്‍ശനം എന്നിവയും പുസ്തക കൈമാറ്റത്തിലൂടെ വായന എല്ലാവരിലേക്കും എത്തിക്കുക എന്ന പദ്ധതിക്കും തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ ജി രജീഷ് അധ്യക്ഷത വഹിച്ചു. സാഹിത്യ പ്രവര്‍ത്തകനും കേരള സാഹിത്യ അക്കാദമിയുടെ മുന്‍ പബ്ലിഷിംഗ് ഓഫീസുമായ ഈ.ഡി ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. പുസ്തക കൈമാറ്റത്തിലൂടെ വായന പദ്ധതിയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി കെ മുകുന്ദന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ഗ്രന്ഥശാല വനിതവേദി അംഗങ്ങളുടെ തിരുവാതിര, വായനക്കാരായ അംഗങ്ങളുടെ കവിത അവതരണവും നടന്നു.
ജനപ്രതിനിധികളായ ദിവ്യാ ഷാജു,പ്രനില ഗിരീശന്‍, ഷിനി ജയ്‌സണ്‍, ലത ഷാജു, ബിജി ഡേവിസ്, വി വി സുരാജ്, എം എം ഗോപാലന്‍, ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം കെ ബാബു, കൊടകര പഞ്ചായത്ത് ലൈബ്രറി നേതൃസമിതി ചെയര്‍മാന്‍ എം കെ ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി കെ ബിന്ദു, ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപിക ഡെയ്‌നി എം കെ, ജിതീഷ് ജീവാനന്ദന്‍, മഞ്ജു വിശ്വനാഥ്, ലൈബ്രറിയില്‍ സുഷമ ടി ശാന്തന്‍ എന്നിവര്‍ പ്രസംഗിച്ചു.